desk--bannermob--banner

ലോക റോസ് ദിനം : സ്നേഹപൂർവ്വം കിംസ് ഹെൽത്ത് ക്യാൻസർ സെന്റർ

ലോക റോസ് ദിനം : സ്നേഹപൂർവ്വം കിംസ് ഹെൽത്ത് ക്യാൻസർ സെന്റർ

ലോക റോസ് ദിനത്തെക്കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ? നമ്മൾ എന്ത് കൊണ്ട് ലോക റോസ് ദിനം ആഘോഷിക്കുന്നു എന്നറിയാമോ? വരൂ പറഞ്ഞു തരാം.

വർഷങ്ങൾക്ക് മുൻപ്, 1996-ൽ അന്തരിച്ച 12-വയസ്സുള്ള ക്യാൻസർ രോഗി മെലിൻഡ റോസിന്റെ സ്മരണയ്ക്കായാണ് ലോക റോസ് ദിനം ആചരിക്കാൻ തുടങ്ങിയത്. 1994-ൽ മെലിൻഡയ്ക്ക് അസ്കിൻസ് ട്യൂമർ എന്ന അസാധാരണ തരം രക്താർബുദം കണ്ടെത്തിയിരുന്നു. അവളുടെ പോരാട്ടങ്ങൾക്കിടയിലും, മെലിൻഡ ശ്രദ്ധേയമായ ശക്തിയും ശുഭാപ്തിവിശ്വാസവും പ്രകടിപ്പിച്ചു. അവൾ ഏതാനും ആഴ്ചകൾ മാത്രമേ ജീവിക്കൂ എന്ന് ഡോക്ടർമാർ പറഞ്ഞുവെങ്കിലും, മെലിൻഡ റോസ് അത്ഭുതകരമായി മൂന്ന് വർഷത്തിലേറെ ജീവിച്ചു.

ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് വ്യക്തികളെ ഓരോ വർഷവും ക്യാൻസർ അഥവാ അർബുദം ബാധിക്കുന്നു. ലോക റോസ് ദിനത്തിൽ, ആളുകൾ ക്യാൻസർ രോഗികൾക്കും അവരുടെ പരിചരക്കാരുകൾക്കും റോസുകൾ, കാർഡുകൾ, സമ്മാനങ്ങൾ എന്നിവ കൊണ്ട് സഹാനുഭൂതി അറിയിച്ചു തുടങ്ങി. ലോകമെമ്പാടുമുള്ള ക്യാൻസറിനോട് പോരാടുന്നവർക്കായി സമർപ്പിച്ചിരിക്കുന്ന ഒരു ദിനമാണിത്. അനുകമ്പയും പ്രതീക്ഷയും നിറഞ്ഞു നിൽക്കുന്ന ഒരു ദിവസം തന്നെയാണ് സെപ്തംബർ 22.

എന്താണ് ലോക റോസ് ദിനം?

ക്യാൻസറിന്റെ വെല്ലുവിളി നിറഞ്ഞ യാത്രയെ ധീരമായി നേരിടുന്നവരോട് തങ്ങളുടെ സ്നേഹവും കരുതലും പ്രകടിപ്പിക്കാൻ ലോകമെമ്പാടുമുള്ള ആളുകൾ ഒത്തുചേരുന്ന ഒരു ദിവസമാണ് വേൾഡ് റോസ് ദിനം.

ലോക റോസ് ദിനത്തിന്റെ ഉദ്ദേശം എന്താണ്?

 

ലോക റോസ് ദിനത്തിന്റെ ഉദാത്തമായ ഉദ്ദേശം മൂന്നാണ്:

 

ഒന്നാമതായി, ക്യാൻസർ രോഗികളുടെ ജീവിതത്തിൽ സന്തോഷവും ആശ്വാസവും പ്രതീക്ഷയും കൊണ്ടുവരാൻ ഇത് ലക്ഷ്യമിടുന്നു. വൈകാരികമായും ശാരീരികമായും തളർത്തിയേക്കാവുന്ന ഒരു രോഗമാണ് ക്യാൻസർ. അവരുടെ പോരാട്ടത്തിൽ അവർ ഒറ്റയ്ക്കല്ല എന്ന ഒരു ഓർമ്മപ്പെടുത്തലാണ് ഈ ദിനം. കമ്മ്യൂണിറ്റികളും കുടുംബങ്ങളും സുഹൃത്തുക്കളും തങ്ങളുടെ അചഞ്ചലമായ പിന്തുണ പ്രകടിപ്പിക്കാൻ ഒരുമിച്ച് അണിനിരക്കുന്ന ദിവസമാണിത്.

രണ്ടാമതായി, വിജയം സാധ്യമാണെന്ന് ക്യാൻസർ രോഗികളെ ലോക റോസ് ദിനം ഓർമ്മിപ്പിക്കുന്നു. നിശ്ചയദാർഢ്യം, പോസിറ്റീവിറ്റി, പ്രതികൂല സാഹചര്യങ്ങളെ നേരിടാനുള്ള കരുത്ത് എന്നിവയുടെ പ്രാധാന്യം ഇത് ഊന്നിപ്പറയുന്നു. ക്യാൻസർ ഉയർത്തുന്ന വെല്ലുവിളികളെ അതിജീവിക്കാൻ കഴിയുമെന്ന വിശ്വാസം അവരുടെ ഹൃദയങ്ങളിൽ വളർത്തുക എന്നതാണ് മഹത്തായ ലക്ഷ്യം. ജീവിതത്തെ ധൈര്യത്തോടെയും ശക്തിയോടെയും സ്വീകരിക്കാൻ അത് അവരെ പ്രോത്സാഹിപ്പിക്കുന്നു.

മൂന്നാമതായി, റോസാപ്പൂക്കൾക്കപ്പുറം, ലോക റോസ് ദിനം അർബുദത്തെക്കുറിച്ചും നേരത്തെയുള്ള കണ്ടെത്തലിന്റെയും പിന്തുണയുടെയും പ്രാധാന്യത്തെക്കുറിച്ചും അവബോധം വളർത്തുന്നു.

ഡോക്ടറുടെ വാക്കുകൾ കേൾക്കാം

നമ്മൾ ഇന്ത്യയിലെ ക്യാൻസർ കേസുൾ നോക്കിയാൽ ഓറൽ ക്യാൻസറും പുരുഷന്മാരിൽ പ്രത്യേകിച്ച് ലങ് ക്യാൻസർ, പ്രോസ്റ്റേറ്റ് ക്യാൻസർ, ഗ്യാസ്ട്രിക് ക്യാൻസറും ആണ് ഏറ്റവും കൂടുതൽ കണ്ട് വരുന്നത്. അതേ സമയം സ്ത്രീകളിൽ കൂടുതലായി കാണപ്പെടുന്നത് ബ്രെസ്റ്റ് ക്യാൻസറും സർവിക്കൽ ക്യാൻസറും ആണ്.

എന്ത് കൊണ്ട് ക്യാൻസർ ഉണ്ടെന്ന് സംശയിക്കുന്ന ഒരു വ്യക്തി ചികിത്സാക്കായി വരുന്നില്ല അല്ലെങ്കിൽ അവരുടെ ചികിത്സ പൂർത്തീകരിക്കുന്നില്ല എന്ന് നിങ്ങൾ ആലോചിച്ചിട്ടുണ്ടോ?

അതിന് അവരെ ഏറ്റവും കൂടുതൽ നിരുത്സാഹപ്പെടുന്നത് നമ്മുടെ സമൂഹത്തിൽ നിന്ന് ഉയരുന്ന ചോദ്യങ്ങളാണ്. "അയ്യോ നിനക്ക് എന്ത് കൊണ്ട് ക്യാൻസർ വന്നു? "നിങ്ങൾക്ക് ഇനി എന്ത് സംഭവിക്കും?" "ഇത് കൊണ്ട് ജീവിതകാലം മുഴവൻ കഴിയേണ്ടി വരുമോ?" എന്ന് തുടങ്ങി മനുഷ്യരെ ആദി പിടിപ്പിക്കുന്ന നിരവതി ചോദ്യങ്ങൾ.

ഈ ലോക റോസ് ദിനത്തിൽ, ഫാമിലി മെഡിസിൻ സ്പെഷ്യലിസ്റ്റ് എന്ന രീതിയിൽ എനിക്ക് നമ്മുടെ സമൂഹത്തിനോട് ഒന്നേ പറയാനുള്ളു. മാറേണ്ടത് അർബുദം എന്ന രോഗത്തിനോടും അത് ബാധിച്ച നമ്മുടെ പ്രിയപ്പെട്ടവരോടുമുള്ള നമ്മുടെ സമീപനമാണ്.

ആരംഭത്തിലേ കണ്ടെത്തുവാൻ കഴിഞ്ഞാൽ പൂർണ്ണമായും സുഖപ്പെടുത്താവുന്ന ഒരു രോഗം തന്നെയാണ് ക്യാൻസർ എന്നോർക്കുക.

കിംസ് ഹെൽത്ത് ക്യാൻസർ സെന്ററിൽ സ്നേഹത്തിന്റെ സ്പർശം ഈ വർഷം, കിംസ് ഹെൽത്ത് ക്യാൻസർ സെന്ററിൽ ഒരുപാട് പ്രതീക്ഷകളോടെയാണ് ഞങ്ങൾ വേൾഡ് റോസ് ഡേ ആഘോഷിച്ചത്. മെഡിക്കൽ ഓൺകോളജി, സർജിക്കൽ ഓൺകോളജി, റേഡിയേഷൻ ഓൺകോളജി, പാലിയേറ്റീവ് ആൻഡ് ന്യൂക്ലീയർ മെഡിസിനിലെ ഡോക്ടർമാരും ഫാമിലി മെഡിസിൻ ഡിപ്പാർട്മെന്റിലെ ഡോക്ടർമാരും കൂടെ ചേർന്ന് ഈ ദിവസത്തിന്റെ പ്രാധാന്യം നമുക്ക് മനസ്സിലാക്കിത്തരാൻ വിജയകരമായി ഒരു പരിപാടി സംഘടിപ്പിച്ചു.

ക്യാൻസർ അവബോധം വളർത്തുന്നതിനും ക്യാൻസർ പോരാളികളുടെ യാത്രയിൽ കൂടെ നിൽക്കുന്നതിനുമുള്ള പ്രതിബദ്ധതയുടെ പ്രതീകമായി ഞങ്ങളുടെ ജീവനക്കാർ അഭിമാനത്തോടെ പിങ്ക് റിബണുകൾ ധരിച്ചിരുന്നു.

റോസാപ്പൂക്കൾ ഭംഗിയുള്ള പൂക്കൾ മാത്രമല്ലെന്നും അവർ സ്നേഹത്തിന്റെയും കരുതലിന്റെയും പ്രതീകമാണെന്നും ഉറക്കെ പറഞ്ഞു കൊണ്ട് ഞങ്ങൾ ഞങ്ങളുടെ പോരാളികൾക്ക് ചുവന്ന റോസാപ്പൂക്കൾ നൽകി. ആരും മറക്കാത്ത, പുഞ്ചിരിയും ഊഷ്മളതയും നിറഞ്ഞ ഒരു ദിവസമായിരുന്നു അത്.

ഈ ദിവസം ആഘോഷിക്കുമ്പോൾ, സ്നേഹം പകരാനും, പ്രത്യാശ നൽകാനും, ഏറ്റവും ആവശ്യമുള്ളവർക്കൊപ്പം നിൽക്കുവാനും നമുക്ക് നമ്മെ ഓർമിപ്പിക്കാം.

 

No Text